Zygo-Ad

വനിതകളുടെ രാത്രിജോലി: വ്യവസ്ഥകളിൽ ഇളവ് വരുത്തി സർക്കാർ; കുറഞ്ഞത് രണ്ട് ജീവനക്കാർ മതി


തിരുവനന്തപുരം: സംസ്ഥാനത്തെ വ്യാപാര-വാണിജ്യ സ്ഥാപനങ്ങളിൽ വനിതാ ജീവനക്കാർക്ക് രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നതിനുള്ള വ്യവസ്ഥകളിൽ സർക്കാർ ഇളവ് വരുത്തി. പുതിയ നിയമഭേദഗതി ബിൽ പ്രകാരം രാത്രികാലങ്ങളിൽ ജോലി ചെയ്യാൻ ഒരു സ്ഥാപനത്തിൽ കുറഞ്ഞത് രണ്ട് വനിതാ ജീവനക്കാർ ഉണ്ടായാൽ മതിയാകും.

സംസ്ഥാനത്തെ 95 ശതമാനം സ്ഥാപനങ്ങളിലും അഞ്ചിൽ താഴെ വനിതാ ജീവനക്കാർ മാത്രമാണുള്ളത്. നിലവിലെ കർശന നിബന്ധനകൾ ചെറുകിട കടകൾക്കും സ്ഥാപനങ്ങൾക്കും രാത്രികാല പ്രവർത്തനങ്ങൾക്ക് വലിയ തടസ്സമായിരുന്നു. ഇത് പരിഹരിക്കുന്നതിനും തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുമാണ് പുതിയ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്.

അതേസമയം, തൊഴിലിടങ്ങളിലെ സ്ത്രീകളുടെ സുരക്ഷയ്ക്ക് സർക്കാർ കർശന പ്രാധാന്യം നൽകുന്നുണ്ട്. ഏതെങ്കിലും സ്ഥാപനത്തിലെ പ്രവർത്തനം വനിതാ ജീവനക്കാരുടെ ആരോഗ്യത്തിനോ സുരക്ഷയ്ക്കോ ഭീഷണിയാണെന്ന് ബോധ്യപ്പെട്ടാൽ, അവിടെ രാത്രി ഷിഫ്റ്റിൽ സ്ത്രീകളെ നിയോഗിക്കുന്നത് നിരോധിക്കാനുള്ള പൂർണ്ണ അധികാരം സർക്കാരിൽ നിക്ഷിപ്തമായിരിക്കും.

 

വളരെ പുതിയ വളരെ പഴയ