Zygo-Ad

ജനശതാബ്ദി ഇനി സൂപ്പർ ഫാസ്റ്റല്ല: ടിക്കറ്റ് നിരക്കുകൾ കുറയും


തിരുവനന്തപുരം: കേരളത്തിലൂടെ സർവീസ് നടത്തുന്ന തിരുവനന്തപുരം - കണ്ണൂർ, തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി ട്രെയിനുകളുടെ സൂപ്പർഫാസ്റ്റ് പദവി റെയിൽവേ പിൻവലിച്ചു. 2027 ജനുവരി ഒന്ന് മുതൽ മാറ്റം പ്രാബല്യത്തിൽ വരും.

പദവി മാറ്റത്തോടെ തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദിയുടെ പുതിയ നമ്പർ 16376/75 എന്നും തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദിയുടെ പുതിയ നമ്പർ 16380/79 എന്നും ആയിരിക്കും.

സൂപ്പർഫാസ്റ്റ് സർചാർജ് ഒഴിവാകുന്നതോടെ എ.സി യാത്രക്കാർക്ക് 45 രൂപയും നോൺ എ.സി യാത്രക്കാർക്ക് 15 രൂപയും ടിക്കറ്റ് നിരക്കിൽ കുറവ് വരും. ട്രെയിനുകളുടെ സമയക്രമത്തിലും അനുവദിച്ച സ്റ്റോപ്പുകളിലും മാറ്റമുണ്ടാകില്ല. നിലവിലെ സമയക്രമം തന്നെ തുടരും.

ഇതിന് പുറമെ ലോകമാന്യതിലക് - തിരുവനന്തപുരം ഗരീബ് രഥ്, എറണാകുളം - പട്ന ട്രെയിനുകളുടെയും സൂപ്പർഫാസ്റ്റ് പദവി പിൻവലിച്ച് സാധാരണ എക്സ്പ്രസ് ട്രെയിനുകളാക്കി മാറ്റാൻ റെയിൽവേ തീരുമാനിച്ചിട്ടുണ്ട്.


വളരെ പുതിയ വളരെ പഴയ