Zygo-Ad

ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ ദർശനം എല്ലാ ദിവസവും ആക്കുന്നു


ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ ഇന്നുതുടങ്ങി എല്ലാ ദിവസവും വെർച്വൽ ക്യൂ വഴി ദർശനം നടത്താം. ഇതുവരെ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ മാത്രമായിരുന്നു ഓൺലൈൻ ബുക്കിങ് വഴി ദർശന സൗകര്യം ഉണ്ടായിരുന്നത്. എന്നാൽ ദർശനത്തിനെത്തുന്നവരുടെ എണ്ണം വർധിച്ചതിനെത്തുടർന്നാണ് എല്ലാ ദിവസവും ഈ സംവിധാനം ഏർപ്പെടുത്താൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്.

ഉദയാസ്തമയപൂജയുള്ള തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകീട്ട് രണ്ടു മണിക്കൂർ മാത്രമേ വെർച്വൽ ക്യൂ ഉണ്ടാകൂ. മറ്റ് ദിവസങ്ങളിൽ രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് ഒന്നു വരെയുള്ള ആറു സ്ലോട്ടുകളിലും, ഉച്ചതിരിഞ്ഞ് രണ്ട് സ്ലോട്ടുകളിലുമായി ബുക്ക് ചെയ്യാം. ഒരു സ്ലോട്ടിൽ 300 പേർക്ക് വീതം ആകെ എട്ടു സ്ലോട്ടുകളിലായി ദിവസവും 2,400 പേർക്ക് ദർശനം നടത്താം.

 

വളരെ പുതിയ വളരെ പഴയ