Zygo-Ad

സ്വർണവിലയിൽ വൻ ഇടിവ്; പവന് ഒറ്റയടിക്ക് കുറഞ്ഞത് 2,360 രൂപ, വെള്ളി വിലയും താഴ്ന്നു


കണ്ണൂർ: സംസ്ഥാനത്ത് രണ്ട് ദിവസത്തെ തിരിച്ചുകയറ്റത്തിന് വിരാമമിട്ട് സ്വർണവില വീണ്ടും കുത്തനെ ഇടിഞ്ഞു. 22 കാരറ്റ് സ്വർണം ഗ്രാമിന് 295 രൂപയും പവന് ഒറ്റയടിക്ക് 2,360 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 11,420 രൂപയിലും പവന് 91,360 രൂപയിലുമാണ് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 240 രൂപ താഴ്ന്ന് 9,345 രൂപയിലെത്തി. സ്വർണത്തിനൊപ്പം വെള്ളി വിലയിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഗ്രാമിന് 1,920 രൂപയും പവന് 15,360 രൂപയും കുറഞ്ഞ ശേഷം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സ്വർണവില നേരിയ തോതിൽ തിരിച്ചുകയറിയിരുന്നു. തിങ്കളാഴ്ച ഗ്രാമിന് 135 രൂപയും പവന് 1,080 രൂപയും വർധിച്ചപ്പോൾ, ചൊവ്വാഴ്ച ഗ്രാമിന് 115 രൂപയും പവന് 920 രൂപയുമാണ് ഉയർന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയ ശേഷമായിരുന്നു ഈ തിരിച്ചുകയറ്റം.

കഴിഞ്ഞ ആഴ്ചയും സ്വർണവിലയിൽ വലിയ ഇടിവ് സംഭവിച്ചിരുന്നു. വ്യാഴാഴ്ച ഗ്രാമിന് 235 രൂപയും പവന് 1,880 രൂപയും കുറഞ്ഞതിന് പിന്നാലെ വെള്ളിയാഴ്ച ഗ്രാമിന് 470 രൂപയും പവന് 3,760 രൂപയും ഇടിഞ്ഞിരുന്നു. ശനിയാഴ്ചയും നേരിയ ഇറക്കം രേഖപ്പെടുത്തിയ ശേഷമാണ് തിങ്കളാഴ്ച വില ഉയർന്നത്.

ഈ വർഷം രണ്ടാം തവണയാണ് സംസ്ഥാനത്ത് പവൻ വില ഒരു ലക്ഷം രൂപയിൽ താഴെയെത്തുന്നത്. നേരത്തെ മാർച്ച് 23-ന് പവൻ വില 99,480 രൂപ എന്ന നിലയിലേക്ക് താഴ്ന്നിരുന്നു. ഒക്ടോബർ 31-ന് 1,01,840 രൂപയിലേക്ക് ഇടിഞ്ഞ ശേഷം വില വീണ്ടും ഉയരുകയായിരുന്നു. ഈ വർഷം ജനുവരി 29-ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയും പവന് 1.31 ലക്ഷം രൂപയുമാണ് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന സ്വർണവില.



വളരെ പുതിയ വളരെ പഴയ