'എസ്.വി. വൈബ്സ്' (SV Vibes) എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഇയാൾ അധിക്ഷേപ പരാമർശങ്ങളും വ്യാജ പ്രചാരണങ്ങളും നടത്തിയതെന്ന് പോലീസ് കണ്ടെത്തി. സമൂഹമാധ്യമങ്ങൾ വഴി അധിക്ഷേപ സന്ദേശങ്ങൾ പ്രചരിപ്പിക്കൽ, ലഹളയ്ക്ക് ആഹ്വാനം ചെയ്യൽ തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ഡിജിറ്റൽ തെളിവുകൾ ശേഖരിച്ച ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും.
#tag:
KERALAM
