Zygo-Ad

തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ പ്രത്യേക പരിശോധന: ടിക്കറ്റില്ലാതെ യാത്ര ചെയ്ത 783 പേർ പിടിയിൽ

 


തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ ഡിവിഷനു കീഴിൽ ട്രെയിനുകളിൽ നടത്തിയ പ്രത്യേക പരിശോധനയിൽ ടിക്കറ്റില്ലാതെ യാത്രചെയ്ത 783 പേർ പിടിയിലായി. ഒക്ടോബർ നാലാം തീയതി വൈകിട്ട് നാലുമണി മുതൽ ഒക്ടോബർ അഞ്ച് രാവിലെ എട്ടുമണി വരെയുള്ള 16 മണിക്കൂർ നീണ്ട തീവ്ര പരിശോധനയിലാണ് ഇത്രയും പേരെ പിടികൂടിയത്.

ആകെ 56 ട്രെയിനുകളിലായിരുന്നു റെയിൽവേ സംഘം പരിശോധന നടത്തിയത്. ടിക്കറ്റില്ലാതെ യാത്ര ചെയ്തവരിൽ നിന്നായി 6.18 ലക്ഷം രൂപ പിഴയായി ഈടാക്കുകയും ചെയ്തു. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

 

വളരെ പുതിയ വളരെ പഴയ