Zygo-Ad

ശബരിമല തീർഥാടകർക്ക് രണ്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ; എൽ.ഐ.സിയുമായി ധാരണയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്


തിരുവനന്തപുരം: വരുന്ന മണ്ഡലകാലത്ത് ശബരിമലയിലെത്തുന്ന തീർഥാടകർക്ക് രണ്ട് ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ എൽ.ഐ.സിയുമായി ധാരണയിലെത്തിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. വെൽഫെയർ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി വെർച്വൽ ക്യൂ ബുക്കിംഗ് നടത്തുമ്പോൾ തന്നെ നോമിനിയുടെ പേരും ബന്ധവും രേഖപ്പെടുത്താനുള്ള സൗകര്യമുണ്ടാകും.

ശബരിമലയിൽ ഡിജിറ്റലൈസേഷനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിയമപരമായ പ്രശ്നങ്ങളൊന്നുമില്ലെന്നും കിൻഫ്ര എം.ഡി. സ്നേഹിൽ കുമാറുമായി ചർച്ച നടത്തിയതായും അദ്ദേഹം വ്യക്തമാക്കി. കിൻഫ്ര പിന്മാറിയാലും പദ്ധതി മുടങ്ങില്ല. ഫെസ്റ്റിവൽ കൺട്രോൾ റൂം തീരുമാനങ്ങളിൽ മാറ്റമില്ലെന്നും നിലയ്ക്കലിലും പമ്പയിലും റിസപ്ഷൻ ഡെസ്കുകൾ പ്രവർത്തിക്കുമെന്നും കെ. ജയകുമാർ കൂട്ടിച്ചേർത്തു.



വളരെ പുതിയ വളരെ പഴയ