Zygo-Ad

കിഫ്ബി വിവാദം: ദുരൂഹത സൃഷ്ടിക്കുന്ന വാർത്ത നൽകരുത്; വിശദീകരണവുമായി ഊരാളുങ്കൽ സൊസൈറ്റി


തിരുവനന്തപുരം: കിഫ്ബിയുടെ പ്രവൃത്തികൾ ഓപ്പൺ ടെൻഡർ വഴി മാത്രമാണ് ഏറ്റെടുത്തിട്ടുള്ളതെന്നും ടെൻഡർ നടപടികളിലും നിർമ്മാണത്തിലും പൂർണ്ണ സുതാര്യത പാലിച്ചിട്ടുണ്ടെന്നും വിശദീകരിച്ച് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ULCCS). കിഫ്ബി വഴി 6,000 കോടി രൂപയുടെ പദ്ധതികൾ ഊരാളുങ്കലിന് നൽകിയെന്നും ഇതിലേക്ക് വിജിലൻസ് അന്വേഷണം വ്യാപിപ്പിക്കുമെന്നുമുള്ള മാധ്യമ വാർത്തകൾ രാഷ്ട്രീയ പ്രേരിതമാണെന്ന് സോഷ്യൽ മീഡിയ കുറിപ്പിലൂടെ സൊസൈറ്റി വ്യക്തമാക്കി.

കർക്കശ വ്യവസ്ഥകൾ പാലിച്ചും ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തതുമാണ് കരാറുകൾ ലഭിക്കാൻ കാരണം. നിർമ്മാണ പ്രവർത്തനങ്ങളെല്ലാം ഉയർന്ന ഗുണമേന്മ ഉറപ്പാക്കിയാണ് പൂർത്തിയാക്കിയത്. ഇത്രയും കാലം ഉയർന്നുവരാത്ത ആരോപണങ്ങൾ ഇപ്പോൾ ഉന്നയിക്കുന്നത് ദുരൂഹതയുണ്ടാക്കാനാണ്. 18,000 കുടുംബങ്ങളുടെ അത്താണിയും നൂറു വർഷത്തെ കളങ്കരഹിതമായ പ്രവർത്തനപാരമ്പര്യവുമുള്ള സൊസൈറ്റിയെ തകർക്കുന്ന നടപടികളിൽ നിന്ന് മാധ്യമങ്ങളും സമൂഹവും പിന്മാറണമെന്ന് ഭരണസമിതി അഭ്യർത്ഥിച്ചു.



വളരെ പുതിയ വളരെ പഴയ