കണ്ണൂർ: നവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ച് തിങ്കളാഴ്ച സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സർവീസ് സംഘടനകളുടെ ആവശ്യത്തെ തുടർന്നാണ് തീരുമാനമെന്നാണ് സൂചന. ഇതോടെ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും തുടർച്ചയായി നാലുദിവസം അവധി ലഭിക്കും.
സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ അവധി ബാധകമായിരിക്കും.
