Zygo-Ad

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ ആശ്വാസ നടപടി: 131.26 കോടിയുടെ വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി


സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക പരിഹാരമാകുന്നു. അടുത്ത മാസം മുതൽ മാർച്ച് വരെ 164.16 ദശലക്ഷം യൂണിറ്റ് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് സംസ്ഥാന റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. രാത്രി 12 മുതൽ പുലർച്ചെ 5 വരെയുള്ള സമയത്തേക്ക് യൂണിറ്റിന് ശരാശരി 8 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനാണ് കെഎസ്ഇബിക്ക് അനുമതി ലഭിച്ചിരിക്കുന്നത്. ആകെ 131.26 കോടി രൂപയുടെ വൈദ്യുതി വാങ്ങാനാണ് പദ്ധതി.

വേനൽക്കാലത്തേക്ക് ജലവൈദ്യുതി പദ്ധതികളിലെ വെള്ളം കരുതിവെക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഹ്രസ്വകാല കരാറുകൾക്ക് അനുമതി നൽകിയതെന്ന് കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കി.

അതേസമയം ജിൻഡാൽ (സിന്നാർ) താപനിലയത്തിൽ നിന്നുള്ള വൈദ്യുതി ലഭ്യത അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി പീക്ക് സമയത്തെയും ഓഫ് പീക്ക് സമയത്തെയും മറ്റ് ചില ഹ്രസ്വകാല കരാർ അപേക്ഷകൾ കമ്മീഷൻ തള്ളി. മാർച്ചിലും ഏപ്രിലിലും പീക്ക് സമയങ്ങളിൽ യൂണിറ്റിന് 13.89 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനായിരുന്നു കെഎസ്ഇബി മുൻപ് അപേക്ഷ നൽകിയിരുന്നത്.



വളരെ പുതിയ വളരെ പഴയ