Zygo-Ad

പാമ്പുകടിയേറ്റാൽ 108 ആംബുലൻസിൽ ആന്റി വെനം കുത്തിവെപ്പ് ലഭിക്കുമെന്ന പ്രചാരണം വ്യാജം


തിരുവനന്തപുരം: പാമ്പുകടിയേറ്റാൽ നൽകുന്ന ആന്റി വെനം കുത്തിവെപ്പ് 108 ആംബുലൻസുകളിൽ ലഭ്യമാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ വ്യാജമാണെന്ന് 108 ആംബുലൻസ് സംസ്ഥാന മീഡിയ കോഓർഡിനേറ്റർ അറിയിച്ചു.

പാമ്പുകടിയേറ്റാൽ 108-ലേക്ക് വിളിച്ചാൽ ആംബുലൻസ് വീട്ടിലെത്തി ഇൻജക്ഷനും പ്രാഥമിക ചികിത്സയും നൽകുമെന്നാണ് സന്ദേശങ്ങളിൽ അവകാശപ്പെടുന്നത്. എന്നാൽ 108 ആംബുലൻസുകളിൽ ആന്റി വെനം ലഭ്യമല്ലെന്നും, ഇവ ലഭ്യമായ ഏറ്റവും അടുത്ത ആശുപത്രികളിൽ രോഗിയെ വേഗത്തിൽ എത്തിക്കുകയാണ് തങ്ങൾ ചെയ്യുന്നതെന്നും അധികൃതർ വ്യക്തമാക്കി.

നിലവിൽ സംസ്ഥാനത്തെ 146 ആശുപത്രികളിൽ ആന്റി വെനം ലഭ്യമാണ്. താലൂക്ക് തലം മുതലുള്ള ആശുപത്രികളിലും ചില സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ഈ സൗകര്യമുണ്ട്. ആന്റി വെനം ലഭ്യമായ ആശുപത്രികളുടെ പൂർണ്ണമായ പട്ടിക ആരോഗ്യ വകുപ്പ് 108 ടീമിന് കൈമാറിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.

 

വളരെ പുതിയ വളരെ പഴയ