Zygo-Ad

രാജ്യത്ത് കാൻസർ മരുന്നുകളുടെ വില കുത്തനെ കുറയും; പുതിയ നിരക്കുകൾ നവംബർ ഒമ്പത് മുതൽ


ന്യൂഡൽഹി: രാജ്യത്ത് കാൻസർ ചികിത്സയ്ക്കുള്ള മരുന്നുകളുടെ വില കുത്തനെ കുറയുന്നു. വിപണിയിൽ 70 ശതമാനം മുതൽ 93 ശതമാനം വരെ വിലക്കുറവുണ്ടാകാനാണ് സാധ്യത. കേന്ദ്ര സർക്കാറിന്റെ പുതിയ ഉത്തരവ് പ്രകാരം പുതുക്കിയ വില നവംബർ ഒമ്പത് മുതൽ പ്രാബല്യത്തിൽ വരും.

അത്യാവശ്യ കാൻസർ മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള 137 വിവിധ തരം മരുന്നുകളുടെ 543 പ്രമുഖ ബ്രാൻഡുകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. വിലക്കുറവ് നടപ്പിലാകുന്നതോടെ ആയിരക്കണക്കിന് കാൻസർ രോഗികൾക്ക് ആശ്വാസമാകും.



വളരെ പുതിയ വളരെ പഴയ