Zygo-Ad

കായികമേളയിലെ വ്യാജ പുഴു ആരോപണം: അറസ്റ്റിലായ കായികാധ്യാപകനെ സസ്പെൻഡ് ചെയ്തു


കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന് വ്യാജ പ്രചരണം നടത്തിയ അധ്യാപകനെ സസ്പെൻഡ് ചെയ്തു. പെരുമ്പാവൂർ വെങ്ങോല ശാലേം സ്കൂളിലെ കായികാധ്യാപകൻ ജിജോ ജെയിംസിനെതിരെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചത്.

സംഭവത്തിൽ ഗൂഢാലോചന തെളിഞ്ഞതിനെ തുടർന്നാണ് സസ്പെൻഷൻ നടപടിയെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കേസിൽ ജിജോ ജെയിംസിനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. തിളച്ച സാമ്പാറിൽ ജീവനുള്ള പുഴുവിനെ കൊണ്ടുവന്ന് ഇട്ട് വ്യാജ ആരോപണം ഉന്നയിക്കുകയായിരുന്നുവെന്ന് സംഘാടകരും വിദ്യാഭ്യാസ വകുപ്പും വ്യക്തമാക്കിയിരുന്നു.



വളരെ പുതിയ വളരെ പഴയ