Zygo-Ad

'ലിറ്റിൽ കൈറ്റ്സ്' ഐ.ടി ക്ലബ് ഇനി യു.പി സ്കൂളുകളിലേക്കും: അപേക്ഷകൾ 30 വരെ സമർപ്പിക്കാം

കണ്ണൂർ: ഹൈസ്കൂളുകളിൽ വിജയകരമായി പ്രവർത്തിച്ചു വരുന്ന 'ലിറ്റിൽ കൈറ്റ്സ്' ഐ.ടി ക്ലബ്ബുകളുടെ പ്രവർത്തനം അപ്പർ പ്രൈമറി (യു.പി) തലത്തിലേക്ക് കൂടി വ്യാപിപ്പിക്കുന്നു. പൈലറ്റ് അടിസ്ഥാനത്തിൽ 'ലിറ്റിൽ കൈറ്റ്സ് ജൂനിയർ' ക്ലബ്ബുകൾ ആരംഭിക്കുന്നതിനായി സർക്കാർ, എയ്ഡഡ് യു.പി സ്കൂളുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

താൽപ്പര്യമുള്ള സ്കൂളുകൾ ഈ മാസം 30-നകം 'സമ്പൂർണ' സ്കൂൾ ലോഗിൻ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഏഴാം ക്ലാസിൽ പഠിക്കുന്ന 10 മുതൽ 25 വരെ കുട്ടികളെ ഉൾപ്പെടുത്തിയാണ് ഓരോ സ്കൂളിലും യൂണിറ്റുകൾ രൂപീകരിക്കുന്നത്.

ഡിജിറ്റൽ സാക്ഷരതയും ഐ.ടി നൈപുണ്യവും കുറഞ്ഞ പ്രായത്തിൽ തന്നെ കുട്ടികളിൽ വളർത്തിയെടുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൂടുതൽ വിവരങ്ങൾ www.kite.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.



വളരെ പുതിയ വളരെ പഴയ