കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണവുമായി ദമ്പതികൾ. ഒരു വയസ്സുള്ള കുഞ്ഞിന്റെ ശരീരത്തിൽ നിന്ന് ശസ്ത്രക്രിയയിലൂടെ സൂചി പുറത്തെടുത്ത സംഭവത്തിലാണ് കോഴിക്കോട് സ്വദേശിയായ അഞ്ജു വിനീഷ് പരാതിയുമായി രംഗത്തെത്തിയത്. പ്രസവാനന്തര ചികിത്സയ്ക്കിടെ സംഭവിച്ച വീഴ്ചയാണിതെന്നാണ് മാതാപിതാക്കളുടെ ആരോപണം.
കഴിഞ്ഞ ഒരു വർഷത്തോളമായി കുഞ്ഞ് കടുത്ത വേദന അനുഭവിക്കുകയായിരുന്നുവെന്നും അടുത്തിടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് സൂചി പുറത്തെടുത്തതെന്നും മാതാപിതാക്കൾ പറഞ്ഞു. സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടിന് ഇവർ ഔദ്യോഗികമായി പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചതായി ആശുപത്രി അധികൃതർ
