Zygo-Ad

ഓണത്തിന് പച്ചക്കറി വിലയിൽ കുതിപ്പ്; ഓണമുണ്ണാൻ ചെലവേറും.


കണ്ണൂർ: ഓണക്കാലമെത്തിയതോടെ വിപണിയിൽ പച്ചക്കറികൾക്ക് വിലയേറി. ഇത്തവണയും ഓണസദ്യയൊരുക്കാൻ കൂടുതൽ ചെലവേറുമെന്നാണ് സൂചന. അതേസമയം, തക്കാളി, മുരിങ്ങാക്കായ, പച്ചമുളക് എന്നിവയ്ക്ക് വിപണിയിൽ നിലവിൽ വിലക്കുറവുണ്ട്.

മൈസൂരു, ഊട്ടി, ഗുണ്ടൽപേട്ട് എന്നിവിടങ്ങളിൽനിന്നാണ് പ്രധാനമായും വയനാട്ടിലേക്ക് പച്ചക്കറികൾ എത്തുന്നത്. മഴ കാരണം ഉത്പാദനത്തിലുണ്ടായ കുറവാണ് ഊട്ടിയിൽ നിന്നുമെത്തുന്ന കാരറ്റിന്റെ വില വർധിക്കാൻ ഇടയാക്കിയത്. വരും ദിവസങ്ങളിൽ ആവശ്യം വർധിക്കുന്നതോടെ ഓണം അടുക്കുന്തോറും പച്ചക്കറികൾക്ക് ഇനിയും വില ഉയർന്നേക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.



വളരെ പുതിയ വളരെ പഴയ