Zygo-Ad

ഓണാഘോഷ ദിവസം മാറ്റിവെച്ച എട്ടാം ക്ലാസ് പരീക്ഷ സെപ്റ്റംബർ ഒന്നിലേക്ക് മാറ്റിയതായി പ്രഖ്യാപിച്ചു.


തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഓണാഘോഷം നടക്കുന്ന ദിവസത്തിൽ ക്രമീകരിച്ചിരുന്ന എട്ടാം ക്ലാസിലെ പരീക്ഷ തീയതി മാറ്റി. ഓഗസ്റ്റ് 21-ന് നടത്താനിരുന്ന പരീക്ഷയാണ് സെപ്റ്റംബർ ഒന്നിലേക്ക് മാറ്റിവെച്ചത്.

ഓണാഘോഷ വേളയിൽ തന്നെ പരീക്ഷ നടത്തുന്നത് വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാൽ പരീക്ഷാ തീയതി മാറ്റണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നിരുന്നു. ഇതിനെ തുടർന്നാണ് അധികൃതരുടെ ഭാഗത്തുനിന്നും ഇത്തരമൊരു നടപടിയുണ്ടായത്.



വളരെ പുതിയ വളരെ പഴയ