Zygo-Ad

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ നവജാത ശിശുവിനെ ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്തു; കുഞ്ഞ് മരിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച ശേഷം നവജാത ശിശുവിനെ ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്തു. ക്രൂരമായ സംഭവത്തിൽ പൂർണ വളർച്ചയെത്തിയ പെൺകുഞ്ഞ് മരിച്ചു. തിരുവല്ലം വണ്ടിത്തടം സ്വദേശിയായ 20 വയസ്സുകാരിയാണ് സംഭവത്തിന് പിന്നിൽ.

അബോർഷൻ ഗുളികകൾ കഴിച്ച ശേഷമാണ് യുവതി ഞായറാഴ്ച വൈകുന്നേരം ഏഴ് മണിയോടെ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. തുടർന്ന് കൂട്ടിരിപ്പുകാർക്കായി സജ്ജീകരിച്ചിട്ടുള്ള കെട്ടിടത്തിലെ ശുചിമുറിയിൽ കയറി പ്രസവിക്കുകയായിരുന്നു. പ്രസവത്തിന് ശേഷം നവജാത ശിശുവിനെ ക്ലോസറ്റിനകത്തിട്ട് ഫ്ലഷ് ചെയ്യുകയായിരുന്നു.

വിവരമറിഞ്ഞ് മെഡിക്കൽ കോളേജ് പോലീസും ഫയർഫോഴ്സും ഉടൻ സ്ഥലത്തെത്തി. ഫയർഫോഴ്സ് സംഘം ക്ലോസറ്റ് വെട്ടിപ്പൊളിച്ചാണ് കുഞ്ഞിനെ പുറത്തെടുത്തതെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന് പൂർണ വളർച്ചയുണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

വളരെ പുതിയ വളരെ പഴയ