Zygo-Ad

ഉത്തർപ്രദേശിൽ നാലുവയസ്സുകാരന്റെ കണ്ണിൽ പെൻസിൽ കൊണ്ട് കുത്തി അധ്യാപിക; കേസ് രജിസ്റ്റർ ചെയ്തു.



ഫിറോസാബാദ്: ഉത്തർപ്രദേശിലെ ഫിറോസാബാദിലുള്ള സ്വകാര്യ സ്കൂളിൽ നാല് വയസ്സുകാരനായ വിദ്യാർത്ഥിയുടെ കണ്ണിൽ അധ്യാപിക പെൻസിൽ കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചതായി പരാതി. എൽ.കെ.ജി വിദ്യാർത്ഥിയായ അൻമോൽ എന്ന കുട്ടിക്കാണ് കണ്ണിന് ഗുരുതരമായി പരിക്കേറ്റത്.

ക്ലാസ് മുറിയിൽ വെച്ച് അധ്യാപിക കാജൽ കുട്ടിയുടെ കണ്ണിലേക്ക് പെൻസിൽ കുത്തിയിറക്കുകയായിരുന്നുവെന്നാണ് രക്ഷിതാക്കൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. കുട്ടിയുടെ അവസ്ഥ ഗുരുതരമായതിനെ തുടർന്ന് പ്രാദേശിക ആശുപത്രിയിൽ നിന്നും ദില്ലി എയിംസിലേക്ക് (AIIMS) മാറ്റി ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

ഇതേ സ്കൂളിൽ പഠിക്കുന്ന അൻമോലിന്റെ അഞ്ചു വയസ്സുകാരനായ മൂത്ത സഹോദരനെയും മറ്റ് അധ്യാപകർ ചേർന്ന് ക്രൂരമായി മർദ്ദിച്ചതായും കുട്ടിയുടെ ചെവിക്ക് പരിക്കേറ്റിട്ടുണ്ടെന്നും കുടുംബം ആരോപിച്ചു. സംഭവത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ ആവശ്യപ്പെട്ട രക്ഷിതാക്കളോട് സ്കൂൾ മാനേജ്മെന്റ് ദൃശ്യങ്ങൾ ഡിലീറ്റായെന്ന് പറഞ്ഞ് കയർക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിലുണ്ട്.

കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സ്കൂൾ ഡയറക്ടർ, മാനേജർ, രണ്ട് അധ്യാപികമാർ എന്നിവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.



വളരെ പുതിയ വളരെ പഴയ