Zygo-Ad

പഞ്ചസാര വില വർധനവ്: 10 ലക്ഷം മെട്രിക് ടൺ അസംസ്‌കൃത പഞ്ചസാര തീരുവയില്ലാതെ ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ അനുമതി


ന്യൂഡൽഹി: ആഭ്യന്തര വിപണിയിൽ പഞ്ചസാര വില കുതിച്ചുയരുന്നതിനിടെ 10 ലക്ഷം മെട്രിക് ടൺ അസംസ്‌കൃത പഞ്ചസാര തീരുവയില്ലാതെ ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ അനുമതി നൽകി.

കഴിഞ്ഞ രണ്ട് മാസത്തിനിടെ രാജ്യത്ത് പഞ്ചസാര വിലയിൽ 40 ശതമാനത്തിലേറെ വർധനവാണ് രേഖപ്പെടുത്തിയത്. വിലക്കയറ്റം നിയന്ത്രിക്കാനും വിപണിയിൽ ആവശ്യത്തിന് പഞ്ചസാര ലഭ്യത ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാരിന്റെ ഈ അടിയന്തര ഇടപെടൽ. ഇറക്കുമതി തീരുവ ഒഴിവാക്കിയതോടെ വരും ദിവസങ്ങളിൽ ആഭ്യന്തര വിപണിയിൽ പഞ്ചസാര വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.



വളരെ പുതിയ വളരെ പഴയ