മട്ടന്നൂർ: കനത്ത മഴയെ തുടർന്ന് റിസർവോയറിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പഴശ്ശി ബാരേജിന്റെ ഷട്ടറുകൾ തുറക്കുന്നു. ജലവിതാനം ക്രമീകരിക്കുന്നതിന്റെ ഭാഗമായി ആവശ്യാനുസരണം ക്രമാനുഗതമായായിരിക്കും ഷട്ടറുകൾ ഉയർത്തുക.
ഷട്ടറുകൾ ഉയർത്തുന്ന പശ്ചാത്തലത്തിൽ ഡാമിന്റെ മുകൾ ഭാഗത്തും, താഴെ ഭാഗത്ത് ഇരു കരകളിലും താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പഴശ്ശി ജലസേചന പദ്ധതി സെക്ഷൻ നം. 1 വെളിയമ്പ്ര അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. പുഴകളിൽ ഇറങ്ങുന്നതിനും മീൻപിടിക്കുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
