മുംബൈ: മുംബൈയിലെ 12 നില പാർപ്പിട സമുച്ചയത്തിലുണ്ടായ വൻ തീപിടിത്തത്തിൽ രണ്ടര വയസ്സുള്ള കുട്ടി ഉൾപ്പെടെ രണ്ടുപേർ മരിച്ചു. അപകടത്തിൽ ആറുപേർക്ക് ഗുരുതരമായി പരിക്കേറ്റു.
കെട്ടിടത്തിന്റെ മുകളിലെ നിലയിലാണ് ആദ്യം തീപടർന്നുപിടിച്ചത്. വിവരമറിഞ്ഞയുടൻ ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. പുക ശ്വസിച്ചും പൊള്ളലേറ്റുമാണ് ആളുകൾക്ക് പരിക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
