Zygo-Ad

നെടുമ്പാശ്ശേരിയിലെ ഗ്രാൻഡ് മലബാർ ഹോട്ടലിൽ വൻ തീപിടിത്തം.


എറണാകുളം: നെടുമ്പാശ്ശേരി അത്താണിയിൽ ദേശീയപാതയ്ക്ക് സമീപം പ്രവർത്തിക്കുന്ന ഗ്രാൻഡ് മലബാർ ഹോട്ടലിൽ വൻ തീപിടിത്തമുണ്ടായി. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ആളുകൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഹോട്ടലിന്റെ മുന്നിലെ ചായ വിൽപ്പന കേന്ദ്രത്തിൽ നിന്ന് തീ പടരുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

സമയബന്ധിതമായി ഇടപെട്ടതിനാൽ ജീവനക്കാരെയും ഉപഭോക്താക്കളെയും ഉടൻ തന്നെ സുരക്ഷിതമായി പുറത്തെത്തിച്ചു. അതിനാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വിവരം ലഭിച്ചതിനെ തുടർന്ന് അങ്കമാലി, ആലുവ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണച്ചു. അപകടത്തിൽ ഹോട്ടലിന്റെ ഒരു ഭാഗം കത്തിനശിച്ചിട്ടുണ്ട്.




വളരെ പുതിയ വളരെ പഴയ