Zygo-Ad

പ്ലസ് വൺ സ്കൂൾ, വിഷയ മാറ്റം: അലോട്ട്മെന്റ് ലഭിച്ചവർക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പ്രവേശനം നേടാം.


തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് സ്കൂൾ മാറ്റത്തിനും കോഴ്‌സ് (വിഷയ) മാറ്റത്തിനും അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് തിങ്കളാഴ്ച (ഓഗസ്റ്റ് 10) രാവിലെ 11 മണി മുതൽ ചൊവ്വാഴ്ച (ഓഗസ്റ്റ് 11) വൈകീട്ട് 4 മണി വരെ പ്രവേശനം നേടാം.

മൊത്തം 7,380 വിദ്യാർത്ഥികൾക്കാണ് ഇത്തവണ അലോട്ട്മെന്റിലൂടെ മാറ്റം ലഭിച്ചിരിക്കുന്നത്. ഇതിൽ 5,829 പേർക്ക് സ്കൂൾ മാറ്റവും 1,551 പേർക്ക് കോഴ്‌സ് മാറ്റവുമാണ് ലഭിച്ചത്.

അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ നിർദ്ദിഷ്ട സമയത്തിനുള്ളിൽ തന്നെ അതത് സ്കൂളുകളിലെത്തി പ്രവേശന നടപടികൾ പൂർത്തിയാക്കേണ്ടതാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.



വളരെ പുതിയ വളരെ പഴയ