Zygo-Ad

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു: ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 6 താലൂക്കുകളിൽ അവധി.

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി വയനാട്, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്, മലപ്പുറം, തൃശൂർ, എറണാകുളം എന്നീ ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കരുതൽ നടപടിയുടെ ഭാഗമായി വിവിധ ജില്ലകളിലെ 6 താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.

മധ്യ-ഉത്തര കേരളത്തിൽ പലയിടത്തും ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുണ്ട്. മലയോര മേഖലകളിലും തീരദേശങ്ങളിലും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശം നൽകി.



വളരെ പുതിയ വളരെ പഴയ