Zygo-Ad

അന്യപുരുഷന്മാർക്കിടയിലോ പൊതുവിടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുത്: സമസ്ത കാന്തപുരം വിഭാഗത്തിന്റെ സർക്കുലർ


കോഴിക്കോട്: അന്യപുരുഷന്മാർക്കിടയിലോ പൊതുവിടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്ന് നിർദേശിച്ച് സമസ്ത കാന്തപുരം വിഭാഗത്തിന്റെ സർക്കുലർ പുറത്തിറങ്ങി. സംഘടനയുടെ വാർഷിക, മതപരിപാടികളിലും പൊതുസമ്മേളനങ്ങളിലും സ്ത്രീകളുടെ പങ്കാളിത്തം ഒഴിവാക്കണമെന്നാണ് സർക്കുലറിലെ പ്രധാന നിർദേശം.

ഇസ്ലാമിക നിയമങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ പരിപാടികൾ സംഘടിപ്പിക്കാവൂ എന്നും പൊതുവിടങ്ങളിൽ സ്ത്രീകൾ സന്നിഹിതരാകുന്നത് ഒഴിവാക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്. സമസ്ത എപി വിഭാഗം കീഴ്ഘടകങ്ങൾക്കാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയിട്ടുള്ളത്. സർക്കുലർ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിലടക്കം വിഷയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.

 

വളരെ പുതിയ വളരെ പഴയ