ട്രെയിൻ യാത്രയ്ക്കിടയിൽ എസി പ്രവർത്തനരഹിതമാകുക, ട്രെയിൻ വൈകുക, സുരക്ഷാ പ്രശ്നങ്ങൾ തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടായാൽ മിനിറ്റുകൾക്കുള്ളിൽ പരാതി നൽകാൻ റെയിൽ മദാദ് ആപ്പും പോർട്ടലും സഹായിക്കും. പരാതികൾ എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാനും വിവരങ്ങളോ ചിത്രങ്ങളോ പങ്കുവെക്കാനും ഇവ വഴി സാധിക്കും. അതേസമയം, അടിയന്തര സുരക്ഷാ അല്ലെങ്കിൽ മെഡിക്കൽ ആവശ്യങ്ങൾക്ക് 139 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിലാണ് ബന്ധപ്പെടേണ്ടത്.
റെയിൽ മദാദ് ഉപയോഗിച്ച് പരാതി സമർപ്പിക്കുന്ന വിധം:
ആപ്പ് ഡൗൺലോഡ് ചെയ്യുക അല്ലെങ്കിൽ റെയിൽ മദാദ് പോർട്ടൽ സന്ദർശിക്കുക.
പ്രശ്നത്തിന്റെ സ്വഭാവമനുസരിച്ച് പരാതി വിഭാഗം (Category) തിരഞ്ഞെടുക്കുക.
പി.എൻ.ആർ നമ്പർ, ട്രെയിൻ നമ്പർ, സ്റ്റേഷൻ വിവരങ്ങൾ എന്നിവ നൽകുക.
സാധ്യമെങ്കിൽ പ്രശ്നവുമായി ബന്ധപ്പെട്ട ചിത്രം അപ്‌ലോഡ് ചെയ്യുക.
പരാതി സമർപ്പിച്ച ശേഷം ലഭിക്കുന്ന ഐഡി ഉപയോഗിച്ച് പരാതിയുടെ നിലവാരവും പുരോഗതിയും പോർട്ടലിലൂടെ ട്രാക്ക് ചെയ്യാനും യാത്രക്കാർക്ക് സൗകര്യമുണ്ട്.
