Zygo-Ad

ഓണാഘോഷങ്ങൾക്ക് രജിസ്ട്രേഷനുള്ള സ്ഥാപനങ്ങളിൽ നിന്ന് മാത്രമേ ഭക്ഷണം വാങ്ങാവൂ: ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ മുന്നറിയിപ്പ്.


തിരുവനന്തപുരം: ഓണാഘോഷ പരിപാടികൾക്കായി പാകം ചെയ്ത ഭക്ഷണം രജിസ്ട്രേഷനുള്ള സ്ഥാപനങ്ങളിൽ നിന്ന് മാത്രമേ വാങ്ങാവൂ എന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഭക്ഷണത്തിന്റെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിർദ്ദേശം.

ഭക്ഷണപ്പൊതികളിൽ പായ്ക്ക് ചെയ്ത തീയതിയും സമയവും ഉൾപ്പെടുത്തണം. കൂടാതെ, ഭക്ഷണം തയ്യാറാക്കി രണ്ടു മണിക്കൂറിനുള്ളിൽ കഴിക്കണമെന്ന നിയമപ്രകാരമുള്ള മുന്നറിയിപ്പും ലേബലിൽ ഉണ്ടെന്ന് ഉറപ്പുവരുത്തണം. ആവശ്യമായ ലേബലുകളും വിവരങ്ങളും ഇല്ലാതെ പായ്ക്ക് ചെയ്ത ഭക്ഷണം വിൽക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.


വളരെ പുതിയ വളരെ പഴയ