Zygo-Ad

കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്; ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

തിരുവനന്തപുരം: കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (04/08/2026) മുതൽ ഓഗസ്റ്റ് 06 വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

ഈ ദിവസങ്ങളിൽ തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

പ്രത്യേക ജാഗ്രത നിർദ്ദേശം:

മധ്യ പടിഞ്ഞാറൻ അറബിക്കടൽ, സോമാലിയ - ഒമാൻ തീരങ്ങൾ എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ കാറ്റിന്റെ വേഗത വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ ഇവിടങ്ങളിലും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് അധികൃതർ നിർദ്ദേശിച്ചു. ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും ജാഗ്രത പാലിക്കണം.



വളരെ പുതിയ വളരെ പഴയ