Zygo-Ad

ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; യാത്രക്കാർക്കും ജീവനക്കാർക്കും പരുക്ക്

 


ന്യൂഡൽഹി: തായ്‌ലൻഡിലെ ഫൂക്കറ്റിൽ നിന്ന് ന്യൂഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം (AI 2379) ആകാശച്ചുഴിയിൽപ്പെട്ടു (Turbulence). ആകാശത്തുവെച്ച് പെട്ടെന്ന് വിമാനത്തിന്റെ ഉയരം കുറഞ്ഞതിനെ തുടർന്ന് 12-ലധികം യാത്രക്കാർക്കും വിമാന ജീവനക്കാർക്കും പരുക്കേറ്റു.

യാത്രക്കിടെ പെട്ടെന്നുണ്ടായ കാറ്റിന്റെ ദിശാവ്യതിയാനം മൂലം വിമാനത്തിന്റെ ഉയരത്തിൽ പെട്ടെന്ന് മാറ്റം സംഭവിച്ചതാണ് അപകടത്തിന് ഇടയാക്കിയത്. വിമാനം പെട്ടെന്ന് താഴേക്ക് പതിച്ചതോടെ സീറ്റ് ബെൽറ്റ് ധരിക്കാതിരുന്ന യാത്രക്കാർ മുകളിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

സംഭവത്തിന് ശേഷം ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കിയ വിമാനത്തിലെ പരുക്കേറ്റ യാത്രക്കാർക്ക് ഉടനടി പ്രാഥമിക ചികിത്സയും വിദഗ്ധ പരിചരണവും ലഭ്യമാക്കി. സംഭവത്തിൽ വ്യോമയാന മന്ത്രാലയം (DGCA) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ