കണ്ണൂർ: ഓഗസ്റ്റ് മാസത്തിൽ ബാങ്ക് ഇടപാടുകൾ നടത്താൻ പദ്ധതിയിടുന്നവർക്കായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ബാങ്ക് അവധി ദിനങ്ങളുടെ പട്ടിക പുറത്തുവിട്ടു. രാജ്യത്താകമാനം ഓഗസ്റ്റ് മാസത്തിൽ മൊത്തം 14 ദിവസമാണ് ബാങ്കുകൾ അടഞ്ഞുകിടക്കുക. എന്നാൽ കേരളത്തിൽ ഞായറാഴ്ചകളും രണ്ടാം ശനിയാഴ്ചയും ഉൾപ്പെടെ 11 ദിവസത്തെ അവധിയാണുണ്ടാവുക.
ദേശീയ, പ്രാദേശിക അവധികൾക്ക് പുറമെ ഞായറാഴ്ചകളും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും കണക്കിലെടുത്താണ് അവധി ദിനങ്ങൾ നിർണ്ണയിച്ചിരിക്കുന്നത്. ഓരോ സംസ്ഥാനത്തിന്റെയും പ്രാദേശിക വിശേഷങ്ങൾ അനുസരിച്ച് അവധി ദിനങ്ങളിൽ വ്യത്യാസമുണ്ടാകും.
കേരളത്തിൽ സ്വാതന്ത്ര്യദിനം, ഒന്നാം ഓണം, തിരുവോണം, ശ്രീനാരായണ ഗുരു ജയന്തി എന്നീ വിശേഷ ദിവസങ്ങളിലാണ് ഓഗസ്റ്റിൽ ബാങ്ക് അവധിയുള്ളത്. അവധി ദിവസങ്ങളിലും ഓൺലൈൻ, യുപിഐ, എടിഎം സേവനങ്ങൾ സാധാരണ പോലെ ലഭ്യമായിരിക്കും.
കേരളത്തിലെ പ്രധാന അവധി ദിനങ്ങൾ:
ഓഗസ്റ്റ് 8: രണ്ടാം ശനിയാഴ്ച
ഓഗസ്റ്റ് 15: സ്വാതന്ത്ര്യദിനം
ഓഗസ്റ്റ് 22: നാലാം ശനിയാഴ്ച
ഓഗസ്റ്റ് 25: ഒന്നാം ഓണം
ഓഗസ്റ്റ് 26: തിരുവോണം
ഓഗസ്റ്റ് 28: ശ്രീനാരായണ ഗുരു ജയന്തി
ഓഗസ്റ്റ് 2, 9, 16, 23, 30: ഞായറാഴ്ചകൾ
