കണ്ണൂർ: കണ്ണൂർ സൈബർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഡിവൈഎഫ്ഐ മുൻ നേതാവ് അർജുൻ ആയങ്കിയെ കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. റിമാൻഡ് ചെയ്ത ഇയാളെ തലശ്ശേരി സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം, മറ്റൊരു കേസിൽ അർജുൻ ആയങ്കിയുടെ ഫോർമൽ അറസ്റ്റ് രേഖപ്പെടുത്തുന്നതിനായി ഊന്നുകൽ പോലീസ് നാളെ കണ്ണൂർ കോടതിയിൽ അപേക്ഷ നൽകും.
അർജുൻ ആയങ്കി ഇന്ന് കോടതിയിൽ കീഴടങ്ങാൻ ഉറപ്പിച്ചാണ് തന്നെ കാണാൻ എത്തിയതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷക അഡ്വ. ഡെലീറ്റ ടൈറ്റസ് വ്യക്തമാക്കി. താൻ ആയങ്കിയെ ഒളിപ്പിച്ചിട്ടില്ലെന്നും വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയ ഉടൻ തന്നെ ഇയാളെ കൈമാറുകയായിരുന്നുവെന്നും അഭിഭാഷക മാധ്യമങ്ങളോട് പറഞ്ഞു.
