Zygo-Ad

അമ്പലപ്പുഴയിൽ ഒന്നരവയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ച സംഭവം: ദുരൂഹതയില്ലെന്ന് പോലീസ്


അമ്പലപ്പുഴ: അമ്പലപ്പുഴയിൽ ഒന്നരവയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്. കുട്ടി റെയിൽവേ ട്രാക്കിലേക്ക് ഓടിക്കയറുന്നത് കണ്ടെന്ന ലോക്കോ പൈലറ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഈ നിഗമനത്തിലെത്തിയത്.

കുട്ടി പെട്ടെന്ന് ട്രാക്കിലേക്ക് കയറുന്നത് കണ്ട് ട്രെയിനിന്റെ വേഗത കുറയ്ക്കാൻ പരമാവധി ശ്രമിച്ചിരുന്നെങ്കിലും അപകടം ഒഴിവാക്കാൻ സാധിച്ചില്ലെന്നാണ് ലോക്കോ പൈലറ്റ് നൽകിയ മൊഴി. സംഭവത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും പോലീസ് വ്യക്തമാക്കുന്നു.


വളരെ പുതിയ വളരെ പഴയ