Zygo-Ad

എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം റദ്ദാക്കി: കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം.


കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം റദ്ദാക്കിയതിനെ തുടർന്ന് വിമാനത്താവളത്തിൽ യാത്രക്കാരുടെ വൻ പ്രതിഷേധം.

ഇന്ന് പുലർച്ചെ പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് അവസാന നിമിഷം റദ്ദാക്കിയത്. വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസ് റദ്ദാക്കിയ വിവരം പലരും അറിയുന്നത്. മതിയായ മുൻകൂട്ടി അറിയിപ്പുകൾ നൽകാതെയാണ് എയർലൈൻ നടപടിയെന്ന് യാത്രക്കാർ ആരോപിച്ചു.

ജോലി സ്ഥലങ്ങളിലേക്കും മറ്റും കൃത്യസമയത്ത് എത്തേണ്ട പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ഇതോടെ കടുത്ത ദുരിതത്തിലായി. എയർലൈൻ അധികൃതരുമായി യാത്രക്കാർ വാക്കുതർക്കത്തിൽ ഏർപ്പെടുകയും പകരം യാത്രാ സൗകര്യം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സാങ്കേതിക തകരാറാണ് വിമാനം റദ്ദാക്കാൻ കാരണമെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.



വളരെ പുതിയ വളരെ പഴയ