Zygo-Ad

കോഴിക്കോട് കൊടുവള്ളിയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് പതിനേഴുകാരൻ മരിച്ചു


കോഴിക്കോട്: പുഴയിലെ ഒഴുക്കിൽപ്പെട്ട് പതിനേഴുകാരൻ മരിച്ചു. കരീറ്റിപറമ്പ് ഹംസയുടെ മകൻ മുഹമ്മദ് ഷഹിൻ (17) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം മീൻപിടിക്കാൻ എത്തിയപ്പോഴായിരുന്നു അപകടം.ഒപ്പമുണ്ടായിരുന്ന കുട്ടികൾ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാരും മാവൂർ ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തി മൃതദേഹം കണ്ടെത്തുകയായിരുന്നു. പുഴയിൽ വീണു കിടന്ന മരത്തടിക്ക് കീഴെ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
വളരെ പുതിയ വളരെ പഴയ