Zygo-Ad

തലശ്ശേരിയിൽ നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ റനാ റിസ്ബക്ക് സ്നേഹാദര സമർപ്പണം സംഘടിപ്പിച്ചു

 


തലശ്ശേരി: നീറ്റ് പരീക്ഷയിൽ ഉയർന്ന മാർക്കോടെ ഉജ്ജ്വല വിജയം നേടിയ റനാ റിസ്ബക്ക് മത്സ്യ വിതരണ അനുബന്ധ തൊഴിലാളി ഫെഡറേഷൻ (എസ് ടി യു) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹാദരവ് സമർപ്പിച്ചു. മത്സ്യ വിതരണ തൊഴിലാളി ഫെഡറേഷൻ (എസ് ടി യു) തലശ്ശേരി ജൂബിലി ചില്ലറ മത്സ്യ മാർക്കറ്റ് യൂണിറ്റ് ജനറൽ സെക്രട്ടറിയും മത്സ്യ വിതരണ തൊഴിലാളിയുമായ എ കെ മഹ്മൂദിന്റെ മകളാണ് റനാ റിസ്ബ.

ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സാഹിർ പാലക്കലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എസ് ടി യു കണ്ണൂർ ജില്ലാ പ്രസിഡന്റ് ആലിക്കുഞ്ഞി പഞ്ഞിയ്യൂർ വിദ്യാർത്ഥിനിക്ക് സ്നേഹോപഹാരം കൈമാറി. ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി കബീർ ബക്കളം ചടങ്ങിൽ സ്വാഗതം ആശംസിച്ചു. മുസ്ലിം ലീഗ് തലശ്ശേരി മണ്ഡലം സെക്രട്ടറി അസീസ് വടക്കുംബാട് അനുമോദന പ്രസംഗം നടത്തി.

ചടങ്ങിൽ വി ജലീൽ, കെ കെ ലത്തീഫ്, അസീസ് മുയും, അബ്ദു ബക്കളം, അലി കെ കെ, സെഫീർ തിരുവങ്ങലത്ത്, എ കെ മഹ്മൂദ്, എ കെ നെസീർ, കെ കെ റഫീഖ്, നാസ്സർ എന്നിവർ സംസാരിച്ചു.


വളരെ പുതിയ വളരെ പഴയ