Zygo-Ad

പത്തനംതിട്ടയിലെ 13കാരിയുടെ പീഡന പരാതിയിൽ വഴിത്തിരിവ്; കുട്ടികൾക്കെതിരായ ആരോപണം വ്യാജമെന്ന് സൂചന

 


പത്തനംതിട്ട: പതിമൂന്നുകാരിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചെന്ന പരാതിയിൽ നിർണായക വഴിത്തിരിവ്. പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനയിൽ വ്യക്തമായി. ഇതിന് പിന്നാലെ സഹപാഠികൾ തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് പെൺകുട്ടി മൊഴി മാറ്റുകയും ചെയ്തു. മൊഴികളിലെ വൈരുദ്ധ്യത്തെ തുടർന്ന് കസ്റ്റഡിയിലെടുത്തിരുന്ന പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടെയുള്ളവരെ പോലീസ് വിട്ടയച്ചു.

പെൺകുട്ടി പരസ്പരവിരുദ്ധമായ കാര്യങ്ങൾ പറയുന്ന സാഹചര്യത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെയും കൗൺസിലർമാരുടെയും സാന്നിധ്യത്തിൽ കുട്ടിയിൽ നിന്ന് വീണ്ടും വിശദമായ മൊഴിയെടുക്കാനാണ് പോലീസിന്റെ തീരുമാനം. ഒപ്പം, ചൈൽഡ് ലൈന് മുന്നിൽ ഇത്തരമൊരു മൊഴി നൽകാൻ ഇടയായ സാഹചര്യം, ഇതിന് പിന്നിൽ ആരുടെയെങ്കിലും പ്രേരണയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും പോലീസ് പരിശോധിക്കും.

കുട്ടിക്ക് ആരെങ്കിലും ലഹരിവസ്തുക്കൾ നൽകിയിട്ടുണ്ടോ എന്ന കാര്യവും അന്വേഷണപരിധിയിലുണ്ട്. നേരത്തെ പത്ത് കുട്ടികളുടെ പേരുകളായിരുന്നു പെൺകുട്ടി പറഞ്ഞിരുന്നത്. ഇതിൽ ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. സ്‌കൂൾ ശുചിമുറിയിൽ വെച്ച് പീഡിപ്പിച്ചു എന്നായിരുന്നു ആദ്യ പരാതി. കേസിൽ സമഗ്രമായ അന്വേഷണം തുടരുമെന്ന് പോലീസ് അറിയിച്ചു.



വളരെ പുതിയ വളരെ പഴയ