Zygo-Ad

നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി

 


മഹാരാഷ്ട്രയിലെ അഹല്യനഗറിൽ നീറ്റ് പരീക്ഷാർത്ഥിയായ അങ്കിത സാംഗ്ലെ ജീവനൊടുക്കി. പ്രവേശന പരീക്ഷയിൽ യോഗ്യത നേടാനാകാത്തതിലെ മാനസിക വിഷമത്തെ തുടർന്നാണ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്. പരീക്ഷയിൽ 166 മാർക്ക് മാത്രമാണ് ലഭിച്ചിരുന്നത്. കുടുംബാംഗങ്ങളോട് മാപ്പ് ചോദിച്ചുകൊണ്ടുള്ള വൈകാരികമായ ആത്മഹത്യ കുറിപ്പ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു.

അതിനിടെ നീറ്റ് പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ബീഹാറിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ മൂന്നുപേർക്ക് വെടിയേറ്റു. സിവാനിൽ നടന്ന പ്രതിഷേധത്തിനിടെയാണ് വെടിവെപ്പുണ്ടായത്. എന്നാൽ വെടിയുതിർത്തത് പൊലീസല്ലെന്ന് എസ്പി വ്യക്തമാക്കി. പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള ബിൽ പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ