Zygo-Ad

നയാര എനർജി ഇന്ധനവില കുറച്ചു പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും ഇളവ്


രാജ്യത്തെ പ്രമുഖ സ്വകാര്യ എണ്ണക്കമ്പനിയായ നയാര എനർജി പെട്രോൾ, ഡീസൽ വിലയിൽ വൻ കുറവ് വരുത്തി. പെട്രോൾ ലിറ്ററിന് അഞ്ച് രൂപയും ഡീസൽ ലിറ്ററിന് മൂന്ന് രൂപയുമാണ് കമ്പനി കുറച്ചിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുറഞ്ഞ പശ്ചാത്തലത്തിലാണ് ഈ നടപടി.

അതേസമയം രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികൾ നിലവിൽ ഇന്ധനവിലയിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. സ്വകാര്യ മേഖലയിലെ ഈ വിലക്കുറവ് സാധാരണക്കാരായ വാഹന ഉടമകൾക്ക് വലിയ ആശ്വാസമാകും.




വളരെ പുതിയ വളരെ പഴയ