Zygo-Ad

നീറ്റ് ക്രമക്കേട്: വിദ്യാർഥികളെ കൊണ്ടുപോയ പോലീസ് വാഹനം തടഞ്ഞ് യുവതി; ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ

 


മുംബൈ: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെയുണ്ടായ പോലീസ് നടപടിയിലും പ്രതിഷേധിച്ച് മുംബൈയിൽ വൻ പ്രക്ഷോഭം. കനത്ത മഴയെപ്പോലും അവഗണിച്ച് നൂറുകണക്കിന് ആളുകളാണ് തെരുവിൽ പ്രതിഷേധവുമായി ഇറങ്ങിയത്.

​പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത വിദ്യാർഥികളുമായി പോവുകയായിരുന്ന പോലീസ് വാനിന് മുന്നിൽ കൈകൾ വിടർത്തി നിന്ന് പ്രതിഷേധിച്ച യുവതിയുടെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഗ്രേ ഹൂഡി ധരിച്ച റിയ അഹീർ എന്ന യുവതിയാണ് പോലീസ് വാഹനം തടഞ്ഞുനിർത്തിയത്. വിദ്യാർഥി പ്രക്ഷോഭങ്ങളെ പിന്തുണച്ച റിയ, പോലീസിന്റെയും അധികാരികളുടെയും നടപടികളെ രൂക്ഷമായി വിമർശിച്ചു.

​ഡൽഹിയിൽ വിദ്യാർഥികൾ നേരിട്ട അനീതിക്കെതിരെ പ്രതികരിക്കേണ്ടത് ഒരു പൗരയെന്ന നിലയിൽ തന്റെ കടമയാണെന്ന് മോഡലും സംരംഭകയുമായ റിയ മാധ്യമങ്ങളോട് പറഞ്ഞു. മുംബൈയിലെ ശിവാജി പാർക്ക്, ചൈത്യഭൂമി, ചെമ്പൂർ, ശിവസേനാ ഭവൻ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലാണ് പ്രക്ഷോഭങ്ങൾ നടന്നത്.


വളരെ പുതിയ വളരെ പഴയ