Zygo-Ad

ജപ്പാനില്‍ ഭൂചലനം: 50 പേര്‍ക്ക് പരിക്ക്, ജനങ്ങള്‍ ഷോപ്പിങ് മാളില്‍ കുടുങ്ങി, വിമാനത്താവളം അടച്ചു, റോഡുകളും പാലങ്ങളും തകര്‍ന്നു

ടോക്കിയോ: ജപ്പാനില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തില്‍ അൻപതോളം പേർക്ക് പരിക്ക്. മരണം സംഭവിച്ചതായുള്ള റിപ്പോർട്ടുകള്‍ പുറത്തുവന്നെങ്കിലും പോലീസ് സ്ഥിരീകരണം നല്‍കിയിട്ടില്ല.

തെക്കൻ ജപ്പാനിലുടനീളം വ്യാപകമായ തടസ്സങ്ങള്‍ തുടരുകയാണ്. രക്ഷാപ്രവർത്തനങ്ങള്‍ തുടരുകയാണെന്നും നാശനഷ്ടത്തിന്റെ പൂർണ വ്യാപ്തി ഇപ്പോഴും വിലയിരുത്തി വരികയാണെന്നും പ്രധാനമന്ത്രി സനേ തകായിച്ചി പറഞ്ഞു.

നാഷണല്‍ സെന്റർ ഫോർ സീസ്മോളജിയുടെ റിപ്പോർട്ട് പ്രകാരം പ്രാദേശിക ചൊവ്വാഴ്ച 12:57ന് കുമാമോട്ടോയില്‍ ഭൂചലനമുണ്ടായി. ഭൂചലനത്തിൻ്റെ പ്രഭവ കേന്ദ്രം 32.643°N അക്ഷാംശത്തിലും 130.985°E രേഖാംശത്തിലും 70 കിലോ മീറ്റർ ആഴത്തിലുമാണ്. ടോക്കിയോയില്‍ നിന്ന് ഏകദേശം 900 കിലോ മീറ്റർ (560 മൈല്‍) അകലെയുള്ള ക്യുഷു ദ്വീപിലെ കുമാമോട്ടോയിലാണ് ഭൂചലനം ചുറ്റിപ്പറ്റിയാണ് ഉണ്ടായത്.

ഭൂചലനത്തെത്തുടർന്ന് നിരവധിയാളുകള്‍ കുമാമോട്ടോയിലെ ഇയോണ്‍ ഷോപ്പിങ് മാളില്‍ കുടുങ്ങിയതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

 രണ്ടാം നില തകർന്നതോടെ മാളിനുള്ളില്‍ എത്ര പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് വ്യക്തമല്ലെന്ന് അഗ്നിശമന ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ പുറത്തു വന്നു.

ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ആദ്യ ഭൂചലനത്തിന് പിന്നാലെ ആളുകളെയും ജീവനക്കാരെയും ഉടൻ ഒഴിപ്പിച്ചെങ്കിലും തുടർന്നുള്ള തുടർന്നും ഭൂചനം അനുഭവപ്പെടുകയായിരുന്നുവെന്ന് ഇയോണ്‍ വക്താവ് പറഞ്ഞു.

ഭൂചലനത്തില്‍ ആളുകള്‍ക്ക് പരിക്കേറ്റതായി വിവരം ലഭിച്ചതായി പ്രധാനമന്ത്രി സനേ തകായിച്ചി പറഞ്ഞു. "ഭൂചലനത്തിന് പിന്നാലെ ചില പ്രദേശങ്ങളില്‍ വൈദ്യുതി തടസ്സങ്ങളും തീപിടിത്തങ്ങളും ഉണ്ടായി. പലയിടങ്ങളിലായി റോഡുകള്‍ക്കും പാലങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

 കെട്ടിടങ്ങള്‍ തകർന്നിട്ടുണ്ട്, കൂടാതെ റോഡുകളും പാലങ്ങളും തകർന്നിട്ടുണ്ട്, ജനങ്ങള്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാണം" - എന്നും പ്രധാനമന്ത്രി പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ ശക്തമാക്കാൻ സേനയിലെ 300 അംഗങ്ങളെ ദക്ഷിണ ജപ്പാനിലേക്ക് അയക്കുമെന്ന് പ്രധാനമന്ത്രി സനേ തകായിച്ചി കൂട്ടിച്ചേർത്തു.

ഭൂചലനത്തില്‍ എലവേറ്റഡ് ഹൈവേകള്‍ ഉള്‍പ്പെടെയുള്ള പ്രധാന റോഡുകളില്‍ വലിയ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടു. അതേസമയം ഒന്നിലധികം കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും തീപിടിത്തം ഉണ്ടാകുകയും ചെയ്യും. അപകടരമായ സാഹചര്യം തുടരുന്നതിനാല്‍ റെയില്‍ സർവീസുകള്‍ താല്‍ക്കാലികമായി നിർത്തിവച്ചു.

 കുമാമോട്ടോ വിമാനത്താവള റണ്‍വേ അടച്ചു. കുമാമോട്ടോയിലെ ചില 7-ഇലവൻ സ്റ്റോറുകളില്‍ വൈദ്യുതി തടസ്സങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടു. മൊബൈല്‍ സേവനങ്ങളില്‍ തടസ്സങ്ങള്‍ റിപ്പോർട്ട് ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ ചിപ്പ് നിർമാതാക്കളായ ടിഎസ്‌എംസി മുൻകരുതലിന്റെ ഭാഗമായി സമീപത്തുള്ള സൗകര്യങ്ങളില്‍ നിന്ന് തൊഴിലാളികളെ ഒഴിപ്പിച്ചു.

ആണവ വൈദ്യുത സൗകര്യങ്ങളില്‍ ക്രമക്കേടുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ചീഫ് കാബിനറ്റ് സെക്രട്ടറി മിനോരു കിഹാര കൂട്ടിച്ചേർത്തു. 

ഭൂചലനം ജപ്പാനിലെ തെക്കൻ ക്യുഷു മേഖലയിലെ ചരിത്രപ്രസിദ്ധമായ കുമാമോട്ടോ കോട്ടയുടെ കല്‍ഭിത്തികളുടെ ചില ഭാഗങ്ങള്‍ തകരുന്നതിന് കാരണമായി. ശക്തമായ തുടർചലനങ്ങള്‍ ആഴ്ചയോളം തുടരാൻ സാധ്യതയുള്ളതിനാല്‍ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നല്‍കി. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ