Zygo-Ad

ചക്രവാതച്ചുഴിയും ന്യൂനമര്‍ദ സാധ്യതയും; കേരളത്തില്‍ ഇടിമിന്നലോടെ മഴയ്ക്കും 50 കി.മി വേഗതയില്‍ കാറ്റിനും സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്


കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് മുതല്‍ നാലാം തീയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 50 കി.മി വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

മഹാരാഷ്ട്ര തീരം മുതല്‍ കര്‍ണാടക തീരം വരെ സമുദ്രനിരപ്പില്‍ തീരദേശ ന്യൂനമര്‍ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. വടക്കന്‍ കേരള തീരം വരെയുണ്ടായിരുന്ന തീരദേശ ന്യൂന മര്‍ദ്ദ പാത്തി കര്‍ണാടക ഗുജറാത്ത് തീരത്തേക്ക് മാറി. 

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ബംഗ്ലാദേശിനും മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. 

ഇതിന്റെ സ്വാധീന ഫലമായി ജൂലൈ മൂന്നോടെ വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനടുത്തുള്ള പ്രദേശങ്ങള്‍ക്കും മുകളിലായി ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം.

വളരെ പുതിയ വളരെ പഴയ