Zygo-Ad

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചു; നടൻ വിനായകനെതിരെ കേസ്


ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ ചിത്രം സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചെന്ന പരാതിയില്‍ നടൻ വിനായകനെതിരെ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്.

ആലപ്പുഴ മാവേലിക്കര പൊലീസാണ് കേസെടുത്തത്.

കഴിഞ്ഞ വർഷം ജൂലൈയില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് നടപടി. ആലപ്പുഴയില്‍ നടന്ന ബാലാവകാശ കമ്മീഷൻ സിറ്റിങ്ങില്‍ പരാതി പരിഗണിച്ച കമ്മീഷൻ, കേസെടുക്കാൻ പൊലീസിന് നിർദേശം നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

ബോംബെയില്‍ ജോലി ചെയ്യുന്ന തഴക്കര സ്വദേശിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരന്റെ പ്രായപൂർത്തിയാകാത്ത മകളുടെ ചിത്രം വിനായകൻ ഫേസ്ബുക്കില്‍ പങ്കുവെച്ചെന്നാണ് പരാതി. ഇതിനെ തുടർന്നാണ് കുടുംബം ബാലാവകാശ കമ്മീഷനെ സമീപിച്ചത്.

വളരെ പുതിയ വളരെ പഴയ