Zygo-Ad

വൈദ്യുതി പ്രതിസന്ധി: യുഡിഎഫ് സര്‍ക്കാരിനെതിരെ നാളെ സംസ്ഥാനവ്യാപക മെഴുകുതിരി പ്രതിഷേധം.

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി മേഖലയിലുണ്ടായിട്ടുള്ള കടുത്ത പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നാരോപിച്ച് ശക്തമായ പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷം. നാടിനെ ഇരുട്ടിലാക്കുന്ന യുഡിഎഫ് സർക്കാർ ജനദ്രോഹ നയങ്ങൾക്കും കടുത്ത അനാസ്ഥയ്ക്കുമെതിരെ നാളെ (ജൂലൈ 26) സംസ്ഥാനവ്യാപകമായി മെഴുകുതിരി തെളിയിച്ച് പ്രതിഷേധിക്കും.

വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിൽ സർക്കാരും കെഎസ്ഇബിയും പൂർണ്ണമായി പരാജയപ്പെട്ടുവെന്ന് സമരസമിതി നേതാക്കൾ ആരോപിച്ചു. കൃത്യമായ മുന്നൊരുക്കങ്ങളോ ആസൂത്രണമോ ഇല്ലാത്തതാണ് സംസ്ഥാനത്ത് ലോഡ്ഷെഡിംഗിനും പവർകട്ടിനും സമാനമായ സാഹചര്യം സൃഷ്ടിച്ചതെന്നും, പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകൾ കണ്ടില്ലെന്ന് നടിക്കുന്ന സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ചാണ് മെഴുകുതിരി തെളിച്ചുള്ള സമര പരിപാടികൾ സംഘടിപ്പിക്കുന്നതെന്നും സംഘാടകർ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ