കാസർഗോഡ്: കാസർഗോഡ് അഡൂരില്‍ വീടിൻ്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ മരിച്ചു. ഇരുവരും സഹോദരങ്ങളാണ്. അഡൂർ പി എച്ച് സിക്ക് സമീപത്തുള്ള അബൂബക്കിൻ്റെ മക്കളായ മുസമ്മില്‍ (13), മുൻസിർ (5) എന്നിവരാണ് മരിച്ചത്.മറ്റൊരു കുട്ടിക്ക് പരുക്കേറ്റിട്ടുമുണ്ട്.
ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇരിക്കുമ്പോഴായിരുന്നു അപകടം. മതില്‍ ഇടിഞ്ഞ് ബസ് സ്റ്റോപ്പിന്റെ മുകളിലേക്ക് വീഴുകയായിരുന്നു. മണ്ണിനടിയിലായ കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടുപേരുടെ മരണം സംഭവിച്ചു.
അപകടത്തില്‍ ഒൻപത് വയസുള്ള കുട്ടിക്കാണ് പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ കാസർഗോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച മുസമ്മില്‍ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്.
