Zygo-Ad

തലശേരിയിൽ നിന്ന് കെഎസ്ആർടിസിയുടെ മൺസൂൺ യാത്രകൾ പ്രഖ്യാപിച്ചു

 


കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ജൂൺ മാസത്തിലെ വിവിധ ടൂർ പാക്കേജുകൾ പ്രഖ്യാപിച്ചു. പ്രകൃതിഭംഗി ആസ്വദിക്കാനും തീർത്ഥാടനത്തിനുമായി നിരവധി സർവീസുകളാണ് ഇത്തവണ തലശേരിയിൽ നിന്ന് ഒരുക്കിയിരിക്കുന്നത്.

വിവിധ കേന്ദ്രങ്ങളിലേക്കുള്ള യാത്രകളുടെ സമയവിവരം താഴെ നൽകുന്നു:

നിലമ്പൂർ: ജൂൺ 13, 28 തീയതികളിൽ

ഗുരുവായൂർ: ജൂൺ 11, 22 തീയതികളിൽ

മൂന്നാർ: ജൂൺ 12-ന്

വൈതൽ മല: ജൂൺ 14, 21 തീയതികളിൽ

കൊല്ലൂർ മൂകാംബിക ക്ഷേത്രം: ജൂൺ 17-ന്

ഗോവ, ഗവി: ജൂൺ 19-ന്

കണ്ണൂർ ഏകദിന ടൂർ: ജൂൺ 21, 28 തീയതികളിൽ

മൺസൂൺ യാത്രകളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് 9497879962 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ട് സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.



വളരെ പുതിയ വളരെ പഴയ