തിരുവനന്തപുരം: വാഹനപ്രേമികൾ ഏറെ കാത്തിരുന്ന വലിയ ഇളവുകളുമായി കേരള മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങളുടെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് 18 ഇന രൂപമാറ്റങ്ങൾക്ക് ഇളവുകൾ അനുവദിച്ചുകൊണ്ടുള്ള റിപ്പോർട്ട് എംവിഡി തയ്യാറാക്കി. സുപ്രീംകോടതി വിധിയുടെയും കേന്ദ്ര മോട്ടോർ വാഹന നിയമത്തിന്റെയും അടിസ്ഥാനത്തിലാണ് ഗതാഗത കമ്മിഷണർ ഈ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
റിപ്പോർട്ട് അംഗീകരിക്കുന്നതോടെ വലിയ നിയമതടസ്സങ്ങളില്ലാതെ വാഹന ഉടമകൾക്ക് നിർദ്ദിഷ്ട മോഡിഫിക്കേഷനുകൾ ചെയ്യാൻ സാധിക്കും. വാഹനത്തിന്റെ ഒറിജിനൽ രജിസ്ട്രേഷനിൽ മാറ്റം വരാത്ത രീതിയിൽ ഇഷ്ടമുള്ള നിറങ്ങൾ തിരഞ്ഞെടുക്കാൻ പുതിയ മാറ്റത്തിലൂടെ അനുമതിയുണ്ടാകും. മറ്റ് യാത്രക്കാർക്കോ ഡ്രൈവർമാർക്കോ ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിലുള്ള സ്റ്റിക്കറുകളും ചിത്രങ്ങളും വാഹനത്തിൽ പതിപ്പിക്കാനും അനുവാദമുണ്ട്.
കൂടാതെ പല നിറത്തിലുള്ള ലൈറ്റുകൾ, സ്പീക്കറുകൾ എന്നിവയും നിബന്ധനകൾക്ക് വിധേയമായി അനുവദിക്കും. സീറ്റ് കവർ, ഫ്ളോർ മാറ്റ്, സ്റ്റിയറിംഗ് വീൽ കവർ, ഡാഷ് ക്യാമറ, റിവേഴ്സ് ക്യാമറ, പാർക്കിംഗ് സെൻസറുകൾ, ജിപിഎസ് ട്രാക്കർ, റൂഫ് കാരിയേഴ്സ് എന്നിവ ഉപയോഗിക്കുന്നതിനും തടസ്സമുണ്ടാകില്ല. 50 ശതമാനം വരെ കാഴ്ച മറയ്ക്കുന്ന സൺഫിലിമുകൾ വാഹനങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുമെന്നതും റിപ്പോർട്ടിലെ പ്രധാന നിർദ്ദേശമാണ്.
അനുമതി ആവശ്യമില്ലാതെ ചെയ്യാവുന്ന മോഡിഫിക്കേഷനുകള്‍
1. സീറ്റ് കവര്‍
2. ഫ്‌ലോര്‍ മാറ്റ്
3. സ്റ്റിയറിങ് വീല്‍ കവര്‍
4. ക്രോം ഗാര്‍ണിഷ്
5. ഡോര്‍ വൈസറുകള്‍
6. മഡ് ഫ്‌ളാപ്പുകള്‍
7. ബോഡി സ്റ്റിക്കറുകള്‍
8. ഇന്റീരിയര്‍ ആമ്പിയന്റ് ലൈറ്റിങ്
9. ഡാഷ് കാമറ
10. റിവേഴ്‌സ് കാമറ
11. പാര്‍ക്കിങ് സെന്‍സര്‍
12. ജിപിഎസ് ട്രാക്കര്‍
13. ആന്‍ഡ്രോയിഡ് ഇന്‍ഫോടെയിന്‍മെന്‍റ് സിസ്റ്റം
14. അഡീഷണല്‍ സ്പീക്കറുകള്‍
15. ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം
16. ടോ ഹുക്കുകള്‍
17. റൂഫ് കാരിയറുകള്‍
18. 50 ശതമാനം സുതാര്യമായ സൺ ഫിലിം
ആര്‍സിയില്‍ മാറ്റംവരുത്തി ചെയ്യാവുന്ന മോഡിഫിക്കേഷനുകള്‍
1. വാഹനത്തിന്റെ നിറം മാറ്റല്‍
2. എന്‍ജിന്‍ മാറ്റല്‍
3. എല്‍പിജി/സിഎന്‍ജി കിറ്റ് വെക്കല്‍
3. ഇലക്‌ട്രിക്കാക്കി മാറ്റല്‍
4. ഭിന്നശേഷി സൗഹൃദ വാഹനമാക്കല്‍
5. ഷാസി ഫ്രെയിം മാറ്റല്‍
