Zygo-Ad

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വര്‍ധനവ്; രാവിലെ 1320 രൂപ കുറഞ്ഞപ്പോൾ വീണ്ടും പവന് കൂടിയത് 1400 രൂപ


സംസ്ഥാനത്തെ സ്വർണവിലയില്‍ വർധനവ്. പവന് 1400 രൂപയും ഗ്രാമിന് 175 രൂപയും ഉയർന്നു. ഇതോടെ ഒരു പവന് 1,04,160 രൂപയും ഗ്രാമിന് 13,020 രൂപയുമാണ് ഇന്നത്തെ നിരക്ക്.

രാവിലെ സ്വർണ വില ഇടിഞ്ഞിരുന്നു. പവന് 1320 രൂപയും ഗ്രാമിന് 165 രൂപയുമാണ് കുറഞ്ഞത്.

ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 14,013 രൂപയും, പവന് 1,12,104 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 10,510 രൂപയും പവന് 84,080 രൂപയുമാണ് വില. 

വെള്ളി വില ഗ്രാമിന് 244 രൂപയും കിലോഗ്രാമിന് 2,44,000 രൂപയുമാണ് ഇന്നത്തെ നിരക്ക്. സ്വർണാഭരണങ്ങളുടെ ഡിസൈനുകള്‍ മാറുന്നതിനനുസരിച്ച്‌ പണിക്കൂലിയില്‍ വലിയ വ്യത്യാസമുണ്ടാകും.

ഈ മാസം തുടക്കത്തില്‍ രേഖപ്പെടുത്തിയ താരതമ്യം ചെയ്യുമ്പോള്‍ വലിയ ആശ്വാസമാണ് ഇന്നത്തെ നിരക്ക്. ജൂണ്‍ ഒന്നിന് പവൻ വില 114,560 രൂപയായിരുന്നു. മാസാന്ത്യമായ ഇന്ന് അതില്‍ നിന്നും 11,800 രൂപയുടെ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്.

 അന്ന് സ്വർണം വാങ്ങിയവരേക്കാള്‍ വലിയ ലാഭത്തിലാണ് ഇന്ന് വാങ്ങുന്നവർ. എങ്കിലും, നിർമ്മാണ കൂലി ഉള്‍പ്പെടെയുള്ള മറ്റ് ചെലവുകള്‍ ചേർക്കുമ്പോള്‍ ഒരു പവൻ ആഭരണം വാങ്ങാൻ 1.11 ലക്ഷം രൂപയോളം വേണ്ടി വരും.

ആഗോള വിപണിയിലെ തകർച്ചയാണ് കേരളത്തിലെ സ്വർണവില ഇടിയാൻ പ്രധാന കാരണം. നീണ്ട കാലത്തിന് ശേഷം ആഗോള വിപണിയില്‍ ഔണ്‍സിന് 4000 ഡോളറിന് താഴെ സ്വർണവില എത്തി. 

അമേരിക്കയിലെ പണപ്പെരുപ്പം, പലിശ നിരക്കിലെ മാറ്റങ്ങള്‍, പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ എന്നിവയെല്ലാം ഇതിന് കാരണമായ ഘടകങ്ങളാണ്. 

ഈ ഘടകങ്ങള്‍ ഡോളറിന്റെ മൂല്യം വർദ്ധിപ്പിക്കുന്നു, ഇത് സ്വർണവില ഇടിയാൻ കാരണമാകുന്നു. തുടർച്ചയായ ഈ ഇടിവ് ജൂലൈയിലും തുടർന്നാല്‍ വില ഇനിയും കുറഞ്ഞേക്കാം. ഈ ആശങ്കയില്‍ പലരും സ്വർണം വിറ്റഴിക്കാൻ ശ്രമിക്കുന്നുണ്ട്.

വളരെ പുതിയ വളരെ പഴയ