Zygo-Ad

യശ്വന്ത്പുര്‍-കണ്ണൂര്‍ എക്‌സ്പ്രസ് ഇടിച്ച്‌ എട്ടു വയസുകാരന് പരിക്കേറ്റ സംഭവത്തിൽ ചികിത്സയിലിരുന്ന കുട്ടി മരിച്ചു


കോഴിക്കോട്: കോഴിക്കോട് വെസ്റ്റ് കണ്ണഞ്ചേരിയില്‍ ട്രെയിൻ ഇടിച്ച്‌ ഗുരുതരമായി പരിക്കേറ്റ എട്ടു വയസുകാരൻ മരിച്ചു.

റെയില്‍പ്പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി പരിക്കേറ്റ കുട്ടിയെ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ചികിത്സയില്‍ കഴിയവേ ഇന്ന് ഉച്ചയ്ക്ക് 12.15 ഓടെ കുട്ടിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. കല്ലായി റോഡില്‍ കണ്ണഞ്ചേരി 'മുബസാന'യില്‍ അഹമ്മദിന്റെ മകൻ ഫൈസാനാണ് മരിച്ചത്.

ഇന്നലെ രാവിലെ 7.50-ന് കണ്ണഞ്ചേരിയിലാണ് അപകടം നടന്നത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു കുട്ടി. യശ്വന്ത്പുർ-കണ്ണൂർ എക്‌സ്പ്രസാണ് കുട്ടിയെ ഇടിച്ചത്.

 ഇടിയുടെ ആഘാതത്തില്‍ കുട്ടി മുന്നോട്ടു തെറിച്ച്‌ പാളത്തിന്റെ മധ്യത്തില്‍ വീഴുകയായിരുന്നു. കുട്ടിയുടെ മുകളിലൂടെയാണ് തീവണ്ടി പോയത്.

ബോധമില്ലാതെ പാലത്തില്‍ കിടക്കുന്ന കുട്ടിയെ പന്നിയങ്കര സ്റ്റേഷനിലെ എഎസ്‌ഐ ടി. സുനിതയും എസ്സിപിഒ കെ.സി. വിജേഷും അഗ്നിരക്ഷാ ഉദ്യോഗസ്ഥരായ കെ.കെ. ബൈജുരാജ്, കെ. അനൂപ്കുമാർ, എം. തീർഥ, ഹോംഗാർഡ് കെ. സന്തോഷ് തുടങ്ങിവറം ചേർന്ന് ഉടൻ തന്നെ മീഞ്ചന്ത ഫയർഫോഴ്സിന്റെ ആംബുലൻസില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കളിക്കാനായി അയല്‍വീട്ടിലേക്ക് പോകാൻ റെയില്‍പ്പാളം മുറിച്ചു കടക്കുന്നതിനിടെ ആണ് ഫൈസാനെ ട്രെയിൻ ഇടിച്ച്‌ തെറിപ്പിച്ചത്.

വളരെ പുതിയ വളരെ പഴയ