Zygo-Ad

ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങൾ ആവേശകരമായ അന്ത്യത്തിലേക്ക്; ജർമനിയെ അട്ടിമറിച്ച് ഇക്വഡോർ, ടുണീഷ്യയെ തകർത്ത് നെതർലൻഡ്‌സ് ഗ്രൂപ്പ് ചാമ്പ്യന്മാർ


ഫിഫ ലോകകപ്പിലെ നിർണായക ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ മുൻ ലോക ചാമ്പ്യന്മാരായ ജർമനിക്ക് അട്ടിമറി തോൽവിയും നെതർലൻഡ്സിന് തകർപ്പൻ വിജയവും. ഗ്രൂപ്പ് ഇയിലെ ആവേശകരമായ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇക്വഡോർ ജർമനിയെ വീഴ്ത്തിയത്. ഈ വിജയത്തോടെ ഗ്രൂപ്പിൽ മൂന്നാം സ്ഥാനക്കാരാകാനുള്ള സാധ്യതകൾ നിലനിർത്തിയ ഇക്വഡോർ നോക്കൗട്ട് പ്രതീക്ഷകൾ സജീവമാക്കി. മത്സരത്തിൽ വിജയിച്ച് അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടിയാൽ, 2006-ന് ശേഷം ആദ്യമായി നോക്കൗട്ടിൽ കടക്കാനുള്ള ചരിത്ര അവസരമാണ് ഇക്വഡോറിന് കൈവരിക.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ലിറോയ് സനെയിലൂടെ ജർമനി ലീഡ് നേടിയിരുന്നെങ്കിലും ഒമ്പതാം മിനിറ്റിൽ നിൽസൻ ആംഗുലോയിലൂടെ ഇക്വഡോർ തിരിച്ചടിച്ചു. രണ്ടാം പകുതിയിൽ ജർമനിക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി വാർ പരിശോധനയിലൂടെ റദ്ദാക്കപ്പെട്ടു. തുടർന്ന് 77-ാം മിനിറ്റിൽ ഗോൺസാലോ പ്ലാറ്റ നേടിയ ഗോളിലൂടെ ഇക്വഡോർ ചരിത്ര വിജയം സ്വന്തമാക്കുകയായിരുന്നു.

മറ്റൊരു മത്സരത്തിൽ ഗ്രൂപ്പ് എഫിൽ നിന്നും ടുണീഷ്യയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് നെതർലൻഡ്‌സ് ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടിൽ പ്രവേശിച്ചു. കളി തുടങ്ങി മൂന്നാം മിനിറ്റിൽ ടുണീഷ്യൻ ക്യാപ്റ്റൻ ഏലീയാസ് സ്ഖീരിയുടെ ഓൺ ഗോളിലൂടെയാണ് നെതർലൻഡ്‌സ് മുന്നിലെത്തിയത്. ഏഴാം മിനിറ്റിൽ ബ്രിയാൻ ബ്രോബി ഡച്ച് പടയുടെ ലീഡ് രണ്ടാക്കി ഉയർത്തി.

രണ്ടാം പകുതിയുടെ 54-ാം മിനിറ്റിൽ ഹസീം മസ്തുരിയിലൂടെ ടുണീഷ്യ ഒരു ഗോൾ മടക്കിയെങ്കിലും, 62-ാം മിനിറ്റിൽ യാൻ പോൾ വാൻ ഹെക്കെയിലൂടെ നെതർലൻഡ്‌സ് മൂന്നാം ഗോളും നേടി വിജയം ഉറപ്പിച്ചു. രണ്ട് വിജയവും ഒരു സമനിലയുമായാണ് ഓറഞ്ച് പട അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയത്. അതേസമയം മൂന്ന് കളികളും തോറ്റ ടുണീഷ്യ ലോകകപ്പിൽ നിന്നും പുറത്തായി.

 

വളരെ പുതിയ വളരെ പഴയ